ലയണ്‍സ് ക്ലബ്: സാജു പി. വര്‍ഗീസ് മികച്ച കാബിനറ്റ് സെക്രട്ടറി
1298809
Wednesday, May 31, 2023 4:37 AM IST
കൊച്ചി: ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ 318ന്റെ മികച്ച കാബിനറ്റ് സെക്രട്ടറിയായി ലയണ്‍ സാജു പി. വര്‍ഗീസിനെ തെരെഞ്ഞെടുത്തു. ലയണ്‍ ടി.ഒ. ജോണ്സണ് (മികച്ച പ്രസിഡന്റ്), ലയണസ് മേഴ്സി ജെയിംസ് (മികച്ച സെക്രട്ടറി), ലയണ്‍ പോള്‍ (മികച്ച ട്രഷറര്‍) എന്നിവരെയും തെരെഞ്ഞെടുത്തു. മികച്ച പ്രൊജക്ടിനുള്ള അവാര്‍ഡ് കിഴക്കമ്പലം ക്ലബ് പ്രസിഡന്റ് സിന്ധു ജോസഫ് ഏറ്റുവാങ്ങി.
വാര്‍ഷിക സമ്മേളനത്തിലാണ് മികച്ച പ്രവര്‍ത്തനത്തിനുള്ള വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ചടങ്ങില്‍ ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ ലയണ്‍ വി.പി. നന്ദകുമാര്‍, മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആര്. മുരുകന്, മള്‍ട്ടിപ്പിള്‍ ക്ലബ്സ് മുന്‍ ചെയര്മാന് ലയണ്‍ സാജു പാത്താടന്‍, മള്‍ട്ടിപ്പിള്‍ ക്ലബ്സ് ചെയര്മാന് ജോര്‍ജ് മൊറെലി, മള്‍ട്ടിപ്പിള്‍ ട്രഷറര്‍ ലയണ്‍ വി.സി. ജെയിംസ്, 318 സി ഗവര്‍ണര്‍ ലയണ്‍ ജോസഫ് കെ. മനോജ് എന്നിവര്‍ പങ്കെടുത്തു.