ക​ട്ട​പ്പ​ന കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-കെ​എ​സ്‌​യു സം​ഘ​ർ​ഷം: ഒ​ൻപ​തു പേ​ർ​ക്ക് പ​രി​ക്ക്
Tuesday, October 22, 2024 6:16 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-കെ​എ​സ്‌​യു സം​ഘ​ർ​ഷം - ഒ​ൻ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​നെച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർഥി​ക​ളും കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​രു​മാ​യ ജോ​ൺ​സ​ൺ ജോ​യി, ജ​സ്റ്റി​ൻ ജോ​ർ​ജ്, ആ​ൽ​ബ​ർ​ട്ട് തോ​മ​സ്, അ​ശ്വി​ൻ ശ​ശി, അ​മ​ൽ രാ​ജു, പി ​ജി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി സോ​ന ഫി​ലി​പ്പ് എ​ന്നി​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്കു ശേ​ഷം ക​ട്ട​പ്പ​ന സെ​ന്‍റ്് ജോ​ൺ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും അ​ടി​യേ​റ്റി​ട്ടു​ണ്ട്.


റാഗി​ംഗാ​ണ് ന​ട​ന്ന​തെ​ന്നും മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ചി​തെ​ന്നും പ​രി​ക്കേ​റ്റ​വ​ർ പ​റ​യു​ന്നു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടാംവ​ർ​ഷ പി​ജി വി​ദ്യാ​ർ​ഥി​ അ​ഖി​ൽ ബാ​ബു, ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ശ്വി​ൻ സ​നീ​ഷ്, ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി കെ.​എ​സ്. ദേ​വ​ദ​ത്ത് എ​ന്നി​വ​രെ ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ കെ ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ക​ട്ട​പ്പ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഘ​ർ​ഷ​ത്തെത്തു​ട​ർ​ന്ന് കോ​ള​ജ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു. ഇ​ന്ന് പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ള​ജ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.