ക​രി​മ​ണ്ണൂ​ർ സ്കൂ​ളി​ൽ ജ്യോ​തിശാ​സ്ത്ര ച​രി​ത്രപ്ര​ദ​ർ​ശ​നം
Sunday, October 20, 2024 3:51 AM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ളു​ക​ളു​ടെ ന​വ​തി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 22, 23 തി​യ​തി​ക​ളി​ൽ ജ്യോ​തി​ശാ​സ്ത്ര ച​രി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സൗ​ജ​ന്യ പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ല​യ​ത്തി​ലെ ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​രി​ത്ര​സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​വും ന​ട​ത്തും.

ഐ​എ​സ്ആ​ർ​ഒ വി​ക​സി​പ്പി​ച്ച റോ​ക്ക​റ്റു​ക​ളു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും മോ​ഡ​ലു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ആ​ണ​വ ശാ​സ്ത്ര​ജ്ഞ​നും വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജ​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​കെ. കെ. ​രാ​ജ​ൻ ബ​ഹി​രാ​കാ​ശ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം ആ​ർ​ഡി​ഡി പി.​എ​ൻ. വി​ജി മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. ഡോ. ​ജോ ജേ​ക്ക​ബ് സെ​മി​നാ​ർ ന​യി​ക്കും.


കോ​ത​മം​ഗ​ലം രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ടം 23ന് ​ച​രി​ത്ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ൽ, മു​ഖ്യാ​തി​ഥിയാ​യി​രി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, ഹോ​ളി ഫാ​മി​ലി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ടി. തോ​ബി​യാ​സ്, ടോം ​ജോ​സ് മേ​ലു​കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.