സി​എ​ച്ച്​സിക​ളെ ത​രം​താ​ഴ്ത്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന്
Monday, October 21, 2024 3:53 AM IST
ചെ​റു​തോ​ണി: സാ​മൂ​ഹ്യ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളെ ത​രം​താ​ഴ്ത്തി​യെ​ന്നും സേ​വ​നം ല​ഘൂ​ക​രി​ച്ചെമെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​വും സ​മ​ര​വും തെ​റ്റി​ദ്ധാ​ര​ണാജ​ന​ക​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണം കു​റ​ച്ച​താ​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​നര​ഹി​ത​വും രാ​ഷ‌്ട്രീ​യ പ്രേ​രി​ത​വു​മാ​ണ്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.


നേ​ര​ത്തേ ഹെ​ൽ​ത്ത് ബ്ലോ​ക്ക് എ​ന്ന പേ​രി​ൽ പ്ര​ത്യേ​കം രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്ന സം​വി​ധാ​നം മാ​റ്റി റ​വ​ന്യു ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ക്കി എ​ന്ന​തു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള മാ​റ്റ​മെ​ന്നും സി​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് പ​റ​ഞ്ഞു.