വ​ഖ​ഫ് ഭേ​ദ​ഗ​തി വി​ഷ​യത്തിലെ നിലപാട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ജാ​ഗ്ര​താ സ​മി​തി
Monday, October 21, 2024 3:43 AM IST
കോ​ത​മം​ഗ​ലം: വ​ഖ​ഫ് ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത ജാ​ഗ്ര​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ​നി​യ​മ​സ​ഭാ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യെ​ന്ന വാ​ർ​ത്ത കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​തും അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വു​മാ​ണ്.

വ​ഖ​ഫ് നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ നി​റ​ഞ്ഞ​തും നീ​തി​ര​ഹി​ത​വു​മാ​യ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ശ്ലാ​ഘി​ക്കു​ന്ന​തോ​ടൊ​പ്പം കേ​ര​ള​ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ടം, രൂ​പ​താം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു. ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളെ കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​ഖ​ഫ് നി​യ​മ​ത്തി​ൽ കാ​ലാ​നു​സൃ​ത​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രൂ​പ​ത ജാ​ഗ്ര​താ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു