മുന്നറിയിപ്പ് ബോർഡില്ല : ആംബുലൻസുകൾ കുടുങ്ങി : രോഗി​യു​മാ​യി ആം​ബു​ല​ന്‍​സു​ക​ള്‍ റോ​ഡി​ലെ ചെ​ളി​ക്കു​ണ്ടി​ല്‍
Sunday, October 20, 2024 3:51 AM IST
നെ​ടു​ങ്ക​ണ്ടം: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ക​മ്പം​മെ​ട്ട് - വ​ണ്ണ​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ല്‍ ചേ​മ്പ​ളം ഇ​ല്ലി​പ്പാ​ല​ത്തി​ന് സ​മീ​പം രോ​ഗി​ക​ളു​മാ​യി എ​ത്തി​യ ആം​ബു​ല​ന്‍​സു​ക​ള്‍ റോ​ഡി​ലെ ചെ​ളി​യി​ല്‍ താ​ഴ്ന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ആ​ദ്യ ആം​ബു​ല​ന്‍​സും പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മ​റ്റൊ​രു ആം​ബു​ല​ന്‍​സു​മാ​ണ് ചെ​ളി​യി​ല്‍ താ​ഴ്ന്ന​ത്.

ഹൃ​ദ്രോ​ഗി​യാ​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​​യ ആം​ബു​ല​ൻ​സാ​ണ് ആ​ദ്യം ചെ​ളി​യി​ല്‍ താ​ഴ്ന്ന​ത്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തി​നെ എ​ത്തി​ച്ച് ലോ​റി​യി​ല്‍ കെ​ട്ടി​വ​ലി​ച്ച് ആം​ബു​ല​ന്‍​സ് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് ആം​ബു​ല​ന്‍​സ് വ​ലി​ച്ചു​ക​യ​റ്റി​യ​ത്. തു​ട​ര്‍​ന്നാ​ണ് രോ​ഗി​യു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

ഇ​തി​നു​ശേ​ഷം രാ​വി​ലെ മൂ​ന്നോ​ടെ കോ​ട്ട​യ​ത്തുനി​ന്നു ഡി​സ്ചാ​ര്‍​ജാ​യ രോ​ഗി​യു​മാ​യെത്തി​യ ആം​ബു​ല​ന്‍​സും ഇ​തേ സ്ഥ​ല​ത്ത് ചെ​ളി​യി​ല്‍ താ​ഴ്ന്നു. ഈ ​വാ​ഹ​നം രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ജെ​സി​ബി എ​ത്തി​ച്ച് മാ​റ്റി​യ​ത്. ഇ​തി​നി​ട​യി​ല്‍ ഇ​ത​റി​യാ​തെ എ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ചെ​ളി​യി​ല്‍ താ​ഴു​ന്നു. റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി എ​ത്തി​യ വാ​ഹ​നം ഉ​ള്‍​പ്പെടെ​യു​ള്ള​വ​യാ​ണ് ചെ​ളി​യി​ല്‍ താ​ഴ്ന്ന​ത്.


നെ​ടു​ങ്ക​ണ്ട​ത്തുനി​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഇ​ടു​ക്കി, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കും രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്. ഈ ​റോ​ഡി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് പോ​ലും സ്ഥാ​പി​ക്കാ​തെ​യാ​ണ് ക​രാ​റു​കാ​ര​ന്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ഈ ​സ്ഥ​ല​ത്ത് വ​ലി​യ​തോ​തി​ല്‍ മ​ണ്ണ് ഇ​റ​ക്കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ക​ന​ത്ത മ​ഴ​യി​ല്‍ ഇ​വ താ​ഴ്ന്ന പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കി ചെ​ളി​ക്കു​ണ്ട് രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട​ടി​യി​ല്‍ അ​ധി​കം ക​ന​ത്തി​ലാ​ണ് ചെ​ളി രൂ​പ​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച മു​മ്പും ഇ​തേ റോ​ഡി​ല്‍​ത​ന്നെ ചേ​മ്പ​ള​ത്തി​ന് സ​മീ​പം ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ചെ​ളി​യി​ല്‍ താ​ഴ്ന്നി​രു​ന്നു.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ലെ​ത്തു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ല്‍നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.