യു​ഡി​എ​ഫ് സ​മ​ര​പ്ര​ഖ്യാ​പ​നം 29നു ​ചെ​റു​തോ​ണി​യി​ൽ
Tuesday, October 22, 2024 6:14 AM IST
തൊ​ടു​പു​ഴ: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭൂ​വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ന​ങ്ങാ​പ്പാ​റ ന​യം ഹൈ​റേ​ഞ്ചി​ലെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം താ​റു​മാ​റാ​ക്കി​യ​താ​യി ജി​ല്ലാ​ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ക​ണ്‍​വീ​ന​ർ പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി കെ​ട്ടി​ട നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് 2019 ഡി​സം​ബ​ർ 17ന് ​മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ് പാ​ഴ്‌വാ​ക്കാ​യി.

റ​വ​ന്യൂ ഭൂ​മി​യാ​യ സി​എ​ച്ച്ആ​ർ വ​ന​മാ​ണെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടും തി​രു​ത്താ​ൻ ത​യാ​റാ​ക​ണം. ജി​ല്ല​യി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദു​രി​ത​നി​വാ​ര​ണ നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള നി​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം. പ​ട്ട​യ അ​പേ​ക്ഷ​യിേന്മേൽ സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ നീ​ക്കി പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​ള്ള യു​ഡി​എ​ഫ് സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ 29ന് ​ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല സാ​യാ​ഹ്ന പ്ര​തി​ഷേ​ധ സം​ഗ​മം, വാ​ഹ​ന​ജാ​ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കും യോ​ഗം രൂ​പം ന​ൽ​കി​. തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗം കെ​പി​സി​സി രാ​ഷ‌്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. സ​ലിം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, അ​ഡ്വ. ഇ.​എം. അ​ഗ​സ്തി, അ​ഡ്വ. ജോ​യി തോ​മ​സ്, കെ.​എം. എ. ​ഷു​ക്കൂ​ർ, റോ​യി കെ. ​പൗ​ലോ​സ്, സു​രേ​ഷ് ബാ​ബു, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, അ​ഡ്വ. ജോ​സി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.