കാ​ഴ്ചപ​രി​മി​ത​ർ​ക്ക് സ്മാ​ർ​ട്ട് കെ​യി​ൻ വി​ത​ര​ണം ചെ​യ്തു
Monday, October 21, 2024 3:43 AM IST
കു​ട​യ​ത്തൂ​ർ: ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ കാ​ഴ്ച പ​രി​മി​ത​ർ​ക്കു​ള്ള സ്മാ​ർ​ട്ട് കെ​യി​നി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം കു​ട​യ​ത്തൂ​ർ ലൂ​യി ബ്രെ​യി​ൽ സ്മാ​ര​ക വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് കാ​വാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഷി​യാ​സ് ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ നൈ​സി ഡെ​നി​ൽ, മെം​ബ​ർ​മാ​രാ​യ ആ​ൽ​ബ​ർ​ട്ട് ജോ​സ്, കെ.​കെ. ര​വി, ടെ​സി​മോ​ൾ മാ​ത്യു, മി​നി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 20 പേ​ർ​ക്കാ​ണ് റി​മോ​ട്ട് സെ​ൻ​സോ​ടു കൂ​ടി​യ ആ​ധു​നി​ക സ്മാ​ർ​ട്ട് കെ​യി​ൻ വി​ത​ര​ണം ചെ​യ്ത​ത്.