വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ർ വി​ഗ്നേ​ശ്വ​രി
Sunday, October 20, 2024 3:51 AM IST
തൊ​ടു​പു​ഴ: ഒൗ​ദ്യോ​ഗി​ക തി​ര​ക്കി​നി​ട​യി​ലും സി​വി​ൽ സ​ർ​വീ​സ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി. 30 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക​ള​ക്ട​ർ ത​ന്‍റെ ഒ​ഴി​വ് സ​മ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ മു​ട്ടം ടൂ​റി​സം ഹ​ബ്ബി​ലെ​ത്തി​യ ക​ള​ക്ട​ർ അ​ഞ്ചു മ​ണി​ക്കൂ​റോ​ളം സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.

കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ന​വ​നീ​ത്, ജോ​ബി​ൻ, സ്വാ​തി, സ്വാ​തി, അ​ന​ന്തു, ലി​ബി​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ക​ള​ക്ട​റു​ടെ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടൂ​റി​സം ഹ​ബ്ബി​ലെ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ ആ​യ​തോ​ടെ​യാ​ണ് വി​ഗ്നേ​ശ്വ​രി സൗ​ജ​ന്യ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി അ​തി​ൽനി​ന്നു യോ​ഗ്യ​രാ​യ 30 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജോ​ലി ഇ​ടു​ക്കി​യി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ള​ക്ട​റെ തേ​ടി ഇ​വി​ടെ​യെ​ത്തി.


നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി​യും ക്ലാ​സു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ജോ​ലി​ക്കാ​ർ എ​ന്നി​വ​രും പ​ഠ​ന സം​ഘ​ത്തി​ലു​ണ്ട്. ഒൗ​ദ്യോ​ഗി​ക തി​ര​ക്കി​നി​ട​യി​ലും ക​ള​ക്ട​ർ ത​ങ്ങ​ളെ ചേ​ർ​ത്തുനി​ർ​ത്തു​ന്ന​ത് ഇ​വ​രെല്ലാം ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.