അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​വും ട​വേ​ര​യും കൂ​ട്ടി​യി​ടി​ച്ച് ആ​റുപേ​ർ​ക്കു പ​രി​ക്ക്
Monday, October 21, 2024 3:43 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: 62-ാം മൈ​ലി​ന് സ​മീ​പം പ​ള്ളി​പ്പ​ടി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ ​സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ട​വേ​ര​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചെ​ന്നൈ​യി​ൽനി​ന്നു ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി​ക​ൾ സഞ്ചരിച്ച ട​വേ​ര​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ത​മി​ഴ്നാ​ട് ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ട്ട​രാ​മ​ൻ (52), ജ​യ​റാ​മ​ൻ (57), സാ​ര​ഥി (60), ഡ്രൈ​വ​ർ ജ​ഗ​ൻ(38) എ​ന്നി​വ​ർ​ക്കും ട​വേ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ട​ത്തി​ൽ വീ​ട്ടി​ൽ പ്ര​തി​ൻ (36), നീ​ലാം​ബ​ര​ൻ (63) എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വെ​ങ്ക​ട്ട​രാ​മ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.