തൊ​മ്മ​ൻ​കു​ത്ത്് മ​നോ​ഹ​രം: അ​ടി​സ്ഥാ​നവി​ക​സ​നം അ​ക​ലെ
Tuesday, October 22, 2024 6:16 AM IST
തൊ​മ്മ​ൻ​കു​ത്ത്: സീ​സ​ണ്‍ ആ​യ​തോ​ടെ തൊ​മ്മ​ൻ​കു​ത്ത് വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ൽ തൊ​മ്മ​ൻ​കു​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യം പ​രി​മി​ത​മാ​യ​ത് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ വ​ല​യ്ക്കു​ക​യാ​ണ്. ഇ​തോ​ടെ റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​യി വാ​ഹ​ന​ങ്ങ​ൾ പ​ർ​ക്കു​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തു മൂ​ലം പി​ന്നീ​ട് വ​ലി​യ തോ​തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​. ഇക്കോ ​ടൂ​റി​സം കേ​ന്ദ്ര​മാ​യ തൊ​മ്മ​ൻ​കു​ത്തി​ന്‍റ നി​യ​ന്ത്ര​ണം വ​നം​വ​കു​പ്പി​ന്‍റെ കൈ​യി​ലാ​ണ്.

എ​ന്നാ​ൽ ഇ​വ​ർ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ​ഞ്ചാ​രി​ക​ളി​ൽനി​ന്ന് പ്ര​വേ​ശ​ന ഫീ സ് വാ​ങ്ങു​ന്ന​ത​ല്ലാ​തെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.


എ​ന്നാ​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​ന് ഭൂ​മി വേ​ർതി​രി​ച്ച് സൗ​ക​ര്യം ഒ​രു​ക്കാ​ൻ ഇ​വ​ർ ത​യാ​റ​ല്ല. പ്ര​വേ​ശ​ന ഫീ​സാ​യി ഒ​രാ​ളി​ൽ നി​ന്ന് 40 രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്. ക​ന​ത്ത പ്ര​വേ​ശ​ന ഫീ​സ് വാ​ങ്ങു​ന്പോ​ഴും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ വേ​ണ്ട താ​ത്പ​ര്യം വ​നം​വ​കു​പ്പു കാ​ട്ടാ​ത്ത​താ​ണ് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം.

ഇ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം കാ​ടു ക​യ​റി ന​ശി​ക്കു​ന്ന​താ​യും പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്്.