തൊ​ടു​പു​ഴ​യി​ൽ ട്രാ​ഫി​ക് അ​ദാ​ല​ത്ത്
Tuesday, October 22, 2024 6:16 AM IST
തൊ​ടു​പു​ഴ: ട്രാ​ഫി​ക് ഫൈ​നു​ക​ളി​ൽ യ​ഥാ​സ​മ​യം പി​ഴ​യ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും നി​ല​വി​ൽ കോ​ട​തി​യി​ൽ ഉ​ള്ള​തു​മാ​യ ചെ​ല്ലാ​നു​ക​ളി​ൽ പി​ഴ​യൊ​ടു​ക്കി തു​ട​ർ ന​ട​പ​ടി​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​കാ​ൻ തൊ​ടു​പു​ഴ​യി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. 2021 മു​ത​ൽ ഇ-​ചെ​ല്ലാ​ൻ മു​ഖേ​ന ന​ൽ​കി​യി​ട്ടു​ള്ള പ്രോ​സി​കൃ​ഷ​ൻ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ​ചെ​യ്തി​ട്ടു​ള്ള​വ​യൊ​ഴി​കെ​യു​ള്ള​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.

ജി​ല്ലാ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ​സ്മെ​ന്‍റ് വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് 24, 25 തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി ഹാ​ളി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.​വേേുെ:https://echallan.parivahan.gov.in/index/accused-challan എ​ന്ന ലി​ങ്കി​ൽ വാ​ഹ​ന ന​ന്പ​രും ര​ജി​സ്റ്റേ​ർ​ഡ് മൊ​ബൈ​ലി​ൽ വ​രു​ന്ന ഒ​ടി​പി​യും ന​ൽ​കി​യാ​ൽ വാ​ഹ​ന​ത്തി​ന് പെ​ൻ​ഡിം​ഗ് ചെ​ല്ലാ​ൻ ഉ​ണ്ടോ എ​ന്ന​റി​യാ​ൻ സാ​ധി​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് പി​ഴ ഒ​ടു​ക്കാം. ഫോ​ണ്‍: 8281139309-പോ​ലീ​സ്, 9188961136-മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.