കെഎ​സ്ആ​ർടി​സി ബ​സ് മ​തി​ലി​ലി​ടി​ച്ചു പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്
Sunday, October 20, 2024 3:51 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി പാ​ംബ്ലയ്ക്ക് സ​മീ​പം കെഎ​സ്ആ​ർടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പ​ത്തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നേ​ര്യ​മം​ഗ​ലം-പൈ​നാ​വ് റോ​ഡി​ൽ പാം​ബ്ല കെ​എ​സ്ഇ​ബി കോ​ള​നി ഭാ​ഗ​ത്താ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തുനി​ന്നു നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് രാ​ത്രി ഒ​ന്നോ​ടെ പാം​ബ്ല ഭാ​ഗ​ത്ത് വ​ച്ച് അ​പ​ക​ട​ത്തി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രിക്കേ​റ്റ നെ​ടും​ക​ണ്ടം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (35), അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം ജോ​മോ​ൻ (42), പെ​രും​തൊ​ട്ടി സ്വ​ദേ​ശി സി​ന​ൽ (24), ക​ട്ട​പ്പ​ന സ്വ​ദേ​ശി ആ​ൻ​ഡോ സ​ജി (29), ഹ​രി​പ്പാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (19), ചെ​റു​തോ​ണി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ (24),


മ​നു (28), പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി സു​ധീ​ർ (40), കൊ​ല്ലം സ്വ​ദേ​ശി റാ​ഫി (34), ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി മ​നീ​ഷ് (37) എ​ന്നി​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.