സ​​ഹോ​​ദ​​യ സ​​ർ​​ഗ​​സം​​ഗ​​മ​​കി​​രീ​​ടം പാ​​ലാ ചാ​​വ​​റ​​യ്ക്ക്; ര​​ണ്ടാം​​സ്ഥാ​​ന​​ത്ത് കോ​​ട്ട​​യം ലൂ​​ർ​​ദ് സ്‌​​കൂ​​ൾ
Sunday, October 20, 2024 3:34 AM IST
മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ ക​​ലാ​​പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​ച്ച സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​ന്‍റെ കി​​രീ​​ടം ഇ​​ക്കു​​റി പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ന്. 872 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് ചാ​​വ​​റ​​യു​​ടെ മു​​ന്നേ​​റ്റം.

792 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ളാ​​ണ് ര​​ണ്ടാം​​സ്ഥാ​​ന​​ത്ത്. ക​​ള​​ത്തി​​പ്പ​​ടി മ​​രി​​യ​​ൻ സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ൾ (740), പ​​ള്ളി​​ക്ക​​ത്തോ​​ട് അ​​ര​​വി​​ന്ദ് വി​​ദ്യാ​​മ​​ന്ദി​​രം (683), ബ​​ഫ​​നി ഗി​​ൽ​​സ് ഗി​​രി​​ദീ​​പം ബ​​ഥ​​നി (681), ക​​ട്ട​​ച്ചി​​റ മേ​​രി മൗ​​ണ്ട് (593) എ​​ന്നി​​വ​​യാ​​ണ് അ​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി​​യ സ്‌​​കൂ​​ളു​​ക​​ൾ.


മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ, സി​​നി ആ​​ർ​​ട്ടി​​സ്റ്റ് മാ​​ക്ബൂ​​ൽ എ​​ന്നി​​വ​​ർ സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ലേ​​ബ​​ർ ഇ​​ന്ത്യ ഗ്രൂ​​പ്പ് ഫൗ​​ണ്ട​​ർ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, രാ​​ജേ​​ഷ് ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, ഫാ. ​​കെ. ജോ​​ഷ്, ലേ​​ബ​​ർ ഇ​​ന്ത്യ പ്രി​​ൻ​​സി​​പ്പ​​ൽ സു​​ജ കെ. ​​ജോ​​ർ​​ജ്, ഫ്രാ​​ങ്ക്‌​​ളി​​ൻ മാ​​ത്യു, ആ​​ർ.​​സി. ക​​വി​​ത എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.