നി​യ​ന്ത്ര​ണംവി​ട്ട് ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Sunday, October 20, 2024 3:34 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഒാ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​റി​ൽനി​ന്നു 62-ാം മൈ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പ്രി​യ​ദ​ർ​ശി​നി ന​ഗ​ർ വ​ള​വി​ൽ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെത്തി ഒാ​ട്ടോ റി​ക്ഷ ഡ്രൈ​വ​ർ 62 -ാം മൈ​ൽ സ്വ​ദേ​ശി ക​ണ്ട​ത്തി​ൽ ഷാ​ജി (52)യെ ​വാ​ഹ​ന​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് 15 മി​നി​റ്റോ​ളം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.