വാ​ഹ​നപ​രി​ശോ​ധ​ന​യ്ക്കി​ടെ ഭയന്നോ​ടി​യ യു​വാ​വ് കി​ണ​റ്റി​ല്‍ വീ​ണു : കി​ണ​റ്റി​ല്‍ കി​ട​ന്നത് നാ​ലു മ​ണി​ക്കൂ​ർ
Sunday, October 20, 2024 3:34 AM IST
നെ​ടു​ങ്ക​ണ്ടം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ക​ണ്ട് ഭയന്നോ​ടി​യ യു​വാ​വ് കി​ണ​റ്റി​ല്‍ വീ​ണു. രാ​ത്രി​യി​ല്‍ നാ​ലു മ​ണി​ക്കൂ​റോ​ളം കി​ണ​റ്റി​ല്‍ കി​ട​ന്ന യു​വാ​വി​നെ ഫ​യ​ര്‍ ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്ന് ക​ര​യ്ക്ക് ക​യ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ നെ​ടു​ങ്ക​ണ്ടം-കൈ​ലാ​സ​പ്പാ​റ റോ​ഡി​ലാ​ണ് സം​ഭ​വം. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ കൈ​മാ​റ്റം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് രാ​ത്രി എ​ട്ടോ​ടെ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇവിടെയെത്തിയ വാഹനം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ബൈ​ക്കി​ന് പി​ന്നി​ലിരു​ന്ന യു​വാ​വ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. കി​ണ​റ്റി​നു​ള്ളി​ല്‍ വീ​ണ ഇ​യാ​ള്‍ കി​ണ​റ്റി​ലെ പൈ​പ്പു​ക​ളി​ല്‍ പി​ടി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് പോ​യ​തി​ന് ശേ​ഷം ഇ​യാ​ള്‍ കി​ണ​റ്റി​ല്‍നി​ന്നു തി​രി​കെ ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.


തു​ട​ര്‍​ന്ന് ഇ​യാ​ള്‍ അ​ല​റി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ലും ഫ​യ​ര്‍ ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് മ​ണി​ക്കൂ​റോ​ളം കി​ണ​റ്റി​ല്‍ കി​ട​ന്ന യു​വാ​വി​നെ രാ​ത്രി 12.30 ഓ​ടെ ഫ​യ​ര്‍ ഫോ​ഴ്‌​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു.

നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​നെ പ​റ​ഞ്ഞ​യ​ച്ചു. മേ​ഖ​ല​യി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ കൈ​മാ​റ്റ​വും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​യ​ക​യാ​ണ്.

ല​ഹ​രിസം​ഘ​ങ്ങ​ള്‍ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ചു പോ​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന പ​രാ​തി​യും നി​ല​വി​ലു​ണ്ട്.