വ​ഴി​യോ​രക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്ക​ണം: വ്യാ​പാ​രികൾ
Sunday, October 20, 2024 3:51 AM IST
അ​ടി​മാ​ലി: ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​ക​ളി​ല​ട​ക്കം വ​ഴി​യോ​ര വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ നേ​തൃ​ത്വം. നി​യ​മവി​രു​ദ്ധ​മാ​യി വ​ഴി​യോ​ര വി​ല്‍​പ്പ​ന ശാ​ല​ക​ള്‍ പെ​രു​കി​യ​തോ​ടെ വാ​ട​ക​യും നി​കു​തി​യും ന​ല്‍​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ പ​റ​ഞ്ഞു.​


വ​ഴി​യോ​ര വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ യോ​ഗ​ങ്ങ​ളി​ല്‍ കൈ​കൊ​ള്ളു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ല.​ നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ വ്യാ​പാ​രി​ക​ൾ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ മു​ന്ന​റി​യി​പ്പു ന​ൽ​കി.