15 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു; ഒ​രാ​ൾക്ക് ഗു​രു​ത​രം
Tuesday, October 22, 2024 6:14 AM IST
നെ​ടു​ങ്ക​ണ്ടം: താ​ന്നി​മൂ​ട് അ​മ്മ​ന്‍​ചേ​രി​പ്പ​ടി​യി​ല്‍ 15 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പാ​മ്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ലെ അ​മ്മ​ഞ്ചേ​രി​പ്പ​ടി​യി​ല്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​രു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ത്തി​നു മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്കൂ​ട് പ​ക്ഷി​ക​ള്‍ കൊ​ത്തി താ​ഴെയി​ടു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.