പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ലും ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സിക്ക് മി​ക​ച്ച വ​രു​മാ​നം
Sunday, October 20, 2024 3:34 AM IST
ക​ട്ട​പ്പ​ന: ഏ​റെ പ​രി​മി​തി​ക​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കും ഉ​ള്ളി​ൽനി​ന്നു മി​ക​ച്ച വ​രു​മാ​ന​മാ​ണ് ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നേ​ടു​ന്ന​ത്. 37 സ​ർ​വീ​സു​ക​ളാ​ണ് ഡി​പ്പോ​യി​ൽനി​ന്ന് ഒാ​പ്പ​റേ​റ്റു ചെ​യ്യു​ന്ന​ത്.

കോ​ഴി​ക്കോ​ട്-ആ​ന​ക്കാം​പൊ​യി​ൽ സ​ർ​വീ​സാ​ണ് ഏ​റ്റ​വും അ​ധി​കം ലാ​ഭം ന​ൽ​കു​ന്ന​ത്. അ​തി​നോ​ടൊ​പ്പം പാ​ല​ക്കാ​ട്, ആ​ന​ക്ക​ട്ടി, ആ​ല​പ്പു​ഴ സ​ർ​വീ​സു​ക​ളും മി​ന്ന​ൽ സ​ർ​വീ​സും ലാ​ഭ​ത്തി​ലാ​ണ്.

പു​തു​താ​യി ആ​രം​ഭി​ച്ച എ​റ​ണാ​കു​ളം സ​ർ​വീ​സും മി​ക​ച്ച ലാ​ഭ​മാ​ണ് ഡി​പ്പോ​യ്ക്ക് ന​ൽ​കു​ന്ന​ത്. പു​ല​ർ​ച്ചെ ക​ട്ട​പ്പ​ന​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് പ​ന്ത്ര​ണ്ടോ​ടെ ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​ന്ന സ​ർ​വീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെനി​ന്നു​ള്ള ര​ണ്ട് സം​സ്ഥാ​നാ​ന്ത​ര സ​ർ​വീ​സു​ക​ളും മി​ക​ച്ച ലാ​ഭം നേ​ടു​ന്നു​ണ്ടെ​ന്ന് ഡി​പ്പോ മാ​നേ​ജ​ർ അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ വ​ലി​യ ലാ​ഭം ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡി​പ്പോ​യ്ക്ക് പ​രാ​ധീ​ന​ത​ക​ളും നി​ര​വ​ധി​യാ​ണ്. പ്ര​ധാ​ന​മാ​യും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ളാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.


ഡി​പ്പോ​യി​ലെ സ്ഥ​ല സൗ​ക​ര്യ കു​റ​വും പ്ര​തി​സ​ന്ധി​യാ​ണ്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ നി​ർ​മി​ക്കാ​ത്ത​തും വ​ർ​ക്ഷോ​പ്പി​ലെ മെ​ക്കാ​നി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വ​വും ബ​സു​ക​ളു​ടെ അ​ടി​യി​ൽ ക​യ​റി പ​ണി​യെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ റാം​മ്പ് ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി വ​ർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ശോ​ച്യാ​വ​സ്ഥ​ക​ളും ബ​സു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ച്ചാ​ൽ നി​ല​വി​ലെ വ​രു​മാ​ന​ത്തി​ൽ ഇനിയും വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നും ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

"എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി നി​യോ ഒ​പി​ആ​ർ​എ​സ്' മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം അ​റി​യു​വാ​നും സീ​റ്റ് ബു​ക്കു​ചെ​യ്യാ​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.