നീ​ന്ത​ല്‍ പ​രി​ശീ​ല​നകേ​ന്ദ്രം കാ​ടുക​യ​റി ന​ശി​ക്കു​ന്നു
Monday, October 21, 2024 3:53 AM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​തു​വാ​ന്‍​കു​ടി​യി​ല്‍ പ​ണി​ക​ഴി​പ്പിച്ച നീ​ന്ത​ല്‍​പ​രി​ശീ​ല​ന കേ​ന്ദ്രം കാ​ടുക​യ​റി ന​ശി​ക്കു​ന്നു.

വെ​ള്ള​ത്തൂ​വ​ല്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ള്‍​ കു​ട്ടി​ക​ളക്ക​ട​ക്കം നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മു​തു​വാ​ന്‍​കു​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് നീ​ന്ത​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. 35 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് നീ​ന്ത​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

2020 ന​വം​ബ​റി​ല്‍ വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി എം.എം. മ​ണി നീ​ന്ത​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തു. ഇപ്പോൾ പ​രി​ശീ​ല​ന​കേ​ന്ദ്രം കാ​ടും പ​ട​ര്‍​പ്പു​ക​ളും മൂ​ടി​യ നി​ല​യി​ലാ​ണ്.


മു​തു​വാ​ന്‍​കു​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​ങ്കു​ളം സ​ര്‍​ക്കാ​ര്‍ എ​ല്‍പി ​സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് നീ​ന്ത​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​മു​ള്ള​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് കേ​ന്ദ്ര​ത്തി​​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു.

നീ​ന്ത​ൽക്കു​ള​ത്തി​ലെ ചോ​ർ​ച്ച​യാ​ണ് പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ളും ന​ശി​ച്ച നി​ല​യി​ലാ​ണ്.