കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷി​ച്ചു
Sunday, October 20, 2024 3:34 AM IST
തൊ​ടു​പു​ഴ: കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. മ​ണ​ക്കാ​ട് ഇ​ല്ലി​ച്ചു​വ​ട്ടി​ൽ ജ​യ​സേ​ന​ന്‍റെ പ​ശു​വാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് പ​ശു വീ​ണ​ത്. തൊ​ടു​പു​ഴ​യി​ൽനി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ ക​ര​യ്ക്കു ക​യ​റ്റി.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ.​ ജാ​ഫ​ർ​ഖാ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പി.​ജി.​ സ​ജീ​വ്, എ​ൻ.​എ​സ്.​ അ​ജ​യ​കു​മാ​ർ, ഷൗ​ക്ക​ത്ത​ലി ഫ​വാ​സ്, കെ.​എ​സ്.​ അ​ബ്ദു​ൽ നാ​സ​ർ, എം.​പി.​ ബെ​ന്നി എ​ന്നി​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.