ഐ​ടി​ഐ​ക​ളി​ൽ പു​തി​യ ട്രേ​ഡു​ക​ൾ ആ​രം​ഭി​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Tuesday, October 22, 2024 6:16 AM IST
ക​ട്ട​പ്പ​ന: പു​തി​യ കാ​ല​ത്തെ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​തി​നാ​യി ഐ​ടി​ഐ ക​ളി​ൽ പു​തി​യ ട്രേ​ഡു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട്ട​പ്പ​ന സ​ർ​ക്കാ​ർ ഐ​ടി​ഐ​യ്ക്കാ​യി അ​ന്താ​രാ​ഷ്‌ട്ര​നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത്രി​ഡി പ്രി​ന്‍റിം​ഗ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ ന​ട​പ്പി​ലാ​ക്കും.​ ഒ​രു പു​തി​യ കെ​ട്ടി​ടം തു​റ​ക്കു​ക മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഒ​രു പു​തി​യ യു​ഗ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യാ​ണ് ക​ട്ട​പ്പ​ന ഐ​ടി​ഐയി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പി. ജോ​ണ്‍, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ടോ​മി , ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ർ മി​നി മാ​ത്യു, ഐടിഐ ​പ്രി​ൻ​സി​പ്പ​ൽ സി.എ​സ്.​ ഷാ​ന്‍റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ കി​ഫ്ബി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 5.34 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ എ​ക്സി​ല​ൻ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ര​ള ഇ​റി​ഗേ​ഷ​ൻ ആ​ന്‍ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.