കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം​നി​ല​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പ്
Tuesday, October 22, 2024 6:16 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം​നി​ല​യി​ല്‍ ക​യ​റി​ക്കൂ​ടി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു​ള്ള ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​യി​രു​ന്നു മൂ​ര്‍​ഖ​ന്‍ പാ​മ്പ് ക​യ​റിക്കൂ​ടി​യ​ത്.​

അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് സ്‌​നേ​ക്ക് റെ​സ്‌​ക്യൂ ടീം ​അം​ഗം കെ. ​ബു​ള്‍​ബേ​ന്ദ്ര​നും മ​ച്ചി​പ്ലാ​വ് ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ ഗാ​ഡു​മാ​രു​മെ​ത്തി മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി.​ ആ​റ​ടി​യോ​ളം നീ​ള​മു​മുണ്ട്. പി​ടി​കൂ​ടി​യ പാ​മ്പി​നെ പ്ലാം​ബ്ല വ​ന​ത്തി​ലെ ഓ​ഡി​റ്റ് വ​ണ്‍ മേ​ഖ​ല​യി​ല്‍ തു​റ​ന്നു​വി​ട്ടു.