എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം: ഫണ്ട് അനുവദിച്ചു
Friday, October 18, 2024 3:41 AM IST
ഉപ്പു​ത​റ: പൂ​ക്കു​ളം ഗ​വ. ​സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ മ​ണ്ണു പ​രി​ശോ​ധ​ന​യ്ക്ക് അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് ര​ണ്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ത​മി​ഴ് - മ​ല​യാ​ളം മീ​ഡി​യം എ​ൽ​പി സ്കൂ​ളി​ന്‍റെ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നുവീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.​

എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തി​ന് ത​ന​തു ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ എം​എ​ൽ​എ ഫ​ണ്ട് ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചേ​ർ​ന്ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി ര​ണ്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.


പു​ല്ലു​മേ​ട്, ക​ന്നി​ക്ക​ല്ല്, സു​ൽ​ത്താ​നി​യ, പൂ​ക്കു​ളം പു​തു​വ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ലം, തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ് ത​മി​ഴ് മീ​ഡി​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത്. അ​ടു​ത്ത പ്ര​ദേ​ശ​ത്തെ​ങ്ങും വേ​റെ ത​മി​ഴ് മീ​ഡി​യം സ്കൂ​ളി​ല്ല.