കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു
1461531
Wednesday, October 16, 2024 6:20 AM IST
മുട്ടം: നീലൂർ-മുട്ടം റോഡിൽ പുറവിളയ്ക്ക് സമീപം കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. പാലായിലേക്ക് പോകുകയായിരുന്ന ബസും മുട്ടം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം കാർ ഓടിച്ചിരുന്ന യുവാവിന് സാരമായി പരിക്കേറ്റു. അപകടത്തെത്തുടർന്നു ഗതാഗതം അര മണിക്കൂറോളം തടസപ്പെട്ടു. മുട്ടം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.