നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ
1461539
Wednesday, October 16, 2024 6:20 AM IST
വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. വിജയപുരം രൂപത സഹായമെത്രാൻ റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽപറന്പിൽ വെഞ്ചരിപ്പ് നിർവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തും. രൂപത കോർപ്പറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ മുഖ്യപ്രഭാഷണം നടത്തും.
സ്കൂൾ മാനേജർ ഫാ. മാത്യു മഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി, വൈസ് പ്രസിഡന്റ് ഷേർളി എം.സിറിയക്, ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ടെസിമോൾ മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ചടങ്ങിൽ ഉന്നതവിജയം നേടിയ പ്രതിഭകളെയും പൂർവ വിദ്യാർഥികളായ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയും ആദരിക്കും.