കാർ കത്തിനശിച്ചു
1461536
Wednesday, October 16, 2024 6:20 AM IST
മുള്ളരിങ്ങാട്: കാർ കത്തിനശിച്ചു.ചരളേപ്പറന്പിൽ ജിൻസിന്റെ കാറാണ് കത്തിനശിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മുള്ളരിങ്ങാട് പള്ളിക്കവല മസ്ജിദിനു സമീപത്തായിരുന്നു സംഭവം.
കാറിൽനിന്നു പുക ഉയരുന്നതു കണ്ട് ജിൻസ് കാറിൽനിന്നു പുറത്തിറങ്ങിയ ഉടൻതീ ആളിപ്പടരുകയായിരുന്നു. തൊടുപുഴയിൽനിന്നെത്തിയ ഫയർഫോഴ്സംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു.