സം​സ്ഥാ​ന നാ​ട​കോ​ത്സ​വം 20 മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ
Friday, October 18, 2024 3:19 AM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് സം​സ്ഥാ​ന നാ​ട​കോ​ത്സ​വം 20 മു​ത​ൽ 22 വ​രെ തൊ​ടു​പു​ഴ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 20ന് ​വൈ​കു​ന്നേ​രം 5.30ന് ​ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ നി​ർ​വ​ഹി​ക്കും.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വം​ഗം കെ.​എം.​ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​യ ഡി.​ മൂ​ക്ക​ൻ, തൊ​ടു​പു​ഴ ചാ​ക്ക​പ്പ​ൻ, പൂ​ജ ആ​ന്‍റ​ണി എ​ന്നി​വ​രെ ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ ആ​ദ​രി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ബീ​ന ബി​ഞ്ചു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​സ​ഫ് ജോ​ണ്‍, സ​നു കൃ​ഷ്ണ​ൻ, ജി​തേ​ഷ് ഇ​ഞ്ച​ക്കാ​ട്ട് , ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി.​സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​വി.​ സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​ന് നാ​ട​കം ആ​രം​ഭി​ക്കും. ആ​ദ്യ ദി​വ​സം അ​ന്പ​ല​പ്പു​ഴ അ​ക്ഷ​ര ജ്വാ​ല​യു​ടെ അ​ന​ന്ത​രം, ര​ണ്ടാം ദി​വ​സം തി​രു​വ​ന​ന്ത​പു​രം സാ​ഹി​തി തി​യ​റ്റേ​ഴ്സി​ന്‍റെ മു​ച്ചീ​ട്ട് ക​ളി​ക്കാ​ര​ന്‍റെ മ​ക​ൾ, സ​മാ​പ​ന ദി​വ​സം കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ മി​ഠാ​യി തെ​രു​വ് എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും. ഒ​രു നാ​ട​ക​ത്തി​ന് 200 രൂ​പ​യാ​ണ് പ്ര​വേ​ശ​ന പാ​സ് നി​ര​ക്ക്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​സി.​ സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​വി.​ സ​ജീ​വ്, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് തോ​മ​സ്, എ.​പി.​ കാ​സിം, വി​നോ​ദ് പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.