കായികാധ്യാപകൻ സു​രേ​ന്ദ്ര​നു പ​ടി​യി​റ​ക്കം
Wednesday, October 16, 2024 11:29 PM IST
രാ​ജാ​ക്കാ​ട്: ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​കമേ​ള​ക​ളി​ൽ 33 വ​ർ​ഷം നീ​ണ്ട ത​പ​സ്യ​യി​ൽനി​ന്ന് കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​ഐ. സു​രേ​ന്ദ്ര​നു പ​ടി​യി​റ​ക്കം. അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​ഐ. സു​രേ​ന്ദ്ര​ൻ ഈ ​വ​ർ​ഷം കാ​യി​ക അ​ധ്യാ​പ​ക വൃ​ത്തി​യി​ൽനി​ന്നു വി​ര​മി​ക്കും.

പൂ​മാ​ല ഗ​വ.​സ്കൂ​ളി​ൽ 1992 ൽ ​കാ​യി​കാ​ധ്യാ​പ​ക​നാ​യി തു​ട​ക്കം കു​റി​ച്ച ഇ​ദ്ദേ​ഹം 94 മു​ത​ൽ മൂ​ന്നാ​ർ ഗ​വ.​ സ്കൂ​ളി​ൽ സേ​വ​നം ചെ​യ്ത ശേ​ഷം 1998 ലാ​ണ് അ​ടി​മാ​ലി ഗ​വ.​ഹൈ​സ്കൂ​ളി​ൽ എ​ത്തി​യ​ത്. നീ​ണ്ട 15 വ​ർ​ഷ​ങ്ങ​ൾ സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം ചെ​യ്തു. കാ​യി​ക മേ​ള ഗ്രൗ​ണ്ടു​ക​ളി​ൽ സ്ഥി​രം സ്റ്റാ​ർ​ട്ട​റാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ.


അ​ടി​മാ​ലി ഇ​രു​ന്നു​റേ​ക്ക​ർ ത​ണ്ടേ​ൽ വീ​ട്ടി​ലാ​ണ് ഭാ​ര്യ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. ഭാ​ര്യ അ​ക്ഷ​യ അ​ടി​മാ​ലി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.​മൂ​ത്ത മ​ക​ൾ അ​മൃ​തേ​ന്ദു ബം​ഗ​ളുരു​വി​ൽ അ​ധ്യാ​പി​ക​യാ​ണ്. ഇ​ള​യ​മ​ക​ൾ അ​പ​ർ​ണേ​ന്ദു ഇ​ഡി പോ​സ്റ്റ് ഓ​ഫീ​സി​ൽ ജോ​ലി​ചെ​യ്യു​ന്നു.