മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Friday, October 18, 2024 3:34 AM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ല്‍ ടൗ​ണി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. വെ​ള്ള​ത്തൂ​വ​ല്‍ ടൗ​ണി​ല്‍ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റാ​ണ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രി​ക്കു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ള്‍​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ലൈ​റ്റ് ക്ര​മേ​ണ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​വു​ക​യാ​യി​രു​ന്നു. നേ​രം ഇ​രു​ണ്ട് വ്യാ​പാ​ര ശാ​ല​ക​ള്‍ അ​ട​യ്ക്കു​ന്ന​തോ​ടെ ടൗ​ണ്‍ ഇ​രു​ട്ടി​ലാ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചി​ല വ​ഴി​വി​ള​ക്കു​ക​ളു​ടെ സ്ഥി​തി​യും ഇ​തു​ത​ന്നെ​യാ​ണ്.


ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ രാ​ത്രി​കാ​ല​ത്ത് ടൗ​ണി​ലു​ണ്ട്.​മ​റ്റ് വാ​ഹ​ന​യാ​ത്രി​ക​രും വ​ന്നുപോ​കു​ന്നു.​ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.