പോ​സ്റ്റ​ർ ര​ച​നാമ​ത്സ​രം ന​ട​ത്തി
Friday, October 18, 2024 3:34 AM IST
മു​ത​ല​ക്കോ​ടം: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ലോ​ക​സ​മാ​ധാ​ന​ത്തി​നു​ള്ള പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്‍റോ സ​മ്മാ​നി​ച്ചു.

സ്കൂ​ളി​നു ന​ൽ​കു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള ഇ​ൻ​സി​ന​റേ​റ്റ​ർ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളി​ൽനി​ന്നു സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ ഡോ. ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ ഏ​റ്റു വാ​ങ്ങി.


ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ജ​യ് മാ​റാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജി ജോ​യ്, ആ​ർ.​സി.​ സ​ന​ൽ, ഷി​ബു അ​ല​ക്സ്, ജോ​ഷി മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.