പാർക്കിംഗ്: കെഎസ്ആർടിസി ജീവനക്കാരും യുവാവും തമ്മിൽ വാക്കേറ്റം
1461532
Wednesday, October 16, 2024 6:20 AM IST
കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിൽ ഇരുചക്രവാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാവും കെഎസ്ആർടിസി ബസ് ജീവനക്കാരും തമ്മിൽ അര മണിക്കൂറോളം വാക്കേറ്റം. ദീർഘദൂര ബസ് ആളുകളെ കയറ്റുന്നതിനായി പാർക്ക് ചെയ്യുന്നിടത്ത് ഇരുചക്ര വാഹനം നിർത്തി പാർസൽ അയക്കാൻ യുവാവ് പോയി.
പിന്നാലെ കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനത്തിന്റെ പിറകിൽ പാർക്ക് ചെയ്തു. ഇതോടെ ഇരുചക്ര വാഹനത്തിന് പോകാൻ സ്ഥലമില്ലാതെ വന്നതോടെയാണ് തർക്കം രൂക്ഷമായത്. കൈയേറ്റത്തിന്റെ സാഹചര്യമെത്തിയതോടെ വിഷയം ബസ് ജീവനക്കാർ പോലീസിൽ അറിയിച്ചു . കട്ടപ്പന പോലീസ് സ്ഥലത്തെത്തി ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.