മു​ദ്രപ്പ​ത്ര ക്ഷാ​മം രൂ​ക്ഷം: ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Wednesday, October 16, 2024 11:29 PM IST
മൂ​ല​മ​റ്റം: ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി മു​ദ്ര​പ്പ​ത്ര ക്ഷാ​മം രൂ​ക്ഷ​മാ​യി. വി​വി​ധ ക​രാ​റു​ക​ൾ, ആ​ധാ​രം ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ള്ള​വ​ർ​ക്കാ​ണ് മു​ദ്ര​പ്പ​ത്ര ക്ഷാ​മം തി​രി​ച്ച​ടി​യാ​യ​ത്. വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​വ​രും ലൈ​സ​ൻ​സു​ക​ൾ​ക്കും വാ​ട​ക ക​രാ​റി​നു​മാ​യി മു​ദ്ര​പ​ത്രം ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ല​യു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ മൂ​ല​മ​റ്റ​ത്ത് മു​ദ്ര​പ​ത്രം ല​ഭ്യ​മാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ മു​ദ്ര​പ്പ​ത്ര​ത്തി​നു ക്ഷാ​മം നേ​രി​ട്ട​തോ​ടെ കൂ​ടു​ത​ൽ പേ​ർ മൂ​ല​മ​റ്റ​ത്തെ ആ​ധാ​ര​മെ​ഴു​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി മു​ദ്ര​പ്പ​ത്രം വാ​ങ്ങാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് ഇ​വി​ടെ​യും മു​ദ്ര​പ്പ​ത്രം കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യ​ത്. ഇ​പ്പോ​ൾ മു​ദ്ര​പ്പ​ത്രം തേ​ടി മ​റ്റു ജി​ല്ല​ക​ളി​ൽ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്.


ഇ-​സ്റ്റാ​ന്പ് എ​ന്ന രീ​തി​യി​ൽ മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും, ആ​ധാ​രം എ​ഴു​തു​ന്ന​തി​നു മാ​ത്ര​മേ നി​ല​വി​ൽ ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി​ട്ടു​ള്ളു. ഇ​തു മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. മു​ദ്ര​പ്പ​ത്രം അ​ച്ച​ടി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ പ​ണം ഇ​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​വി​ലു​ണ്ട്.