എ​ടി​എം മോ​ഷ​ണം: ര​ണ്ടുപേ​ർ പി​ടി​യി​ൽ
Wednesday, October 16, 2024 11:29 PM IST
നെടു​ങ്ക​ണ്ടം: പാ​റ​ത്തോ​ട്ടി​ൽ എ​ടി​എം മെ​ഷീ​ൻ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ്-​മാ​ണ്ട​ള സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടുപേ​ർ പി​ടി​യി​ൽ. രാം ​സാ​യ് ദു​ർ​വ് (21), ത​രു​ൺ സാ​യ് ദു​ർ​വ് (20) എ​ന്നി​വ​രാ​ണ് ഉ​ടു​മ്പ​ൻ​ചോ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് നെ​ടു​ങ്ക​ണ്ടം-​പാ​റ​ത്തോ​ട്ടി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​​ന്‍റെ എ​ടി​എം കു​ത്തിത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി രാം ​സാ​യ് ദു​ർ​വ​യെ പൂ​പ്പാ​റ​യി​ൽനി​ന്നും ത​രു​ൺ​സാ​യി​യെ ചെ​മ്മ​ണ്ണാ​റി​ൽനി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

നാ​ലു​വ​ർ​ഷ​മാ​യി പാ​റ​ത്തോ​ട്ടി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങാ​ൻ ത​യാ​റാ​യ ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.​


ക​ട്ട​പ്പ​ന എ​എ​സ്പി രാ​ജേ​ഷ് കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ടു​മ്പ​ൻ​ചോ​ല സി​ഐ സു​വ​ർ​ണ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ബി​ജു ഇ​മ്മാ​നു​വേ​ൽ, കെ.​പി.​ ബെ​ന്നി, കൃ​ഷ്ണ​കു​മാ​ർ, ബി​ൻ​സ് തോ​മ​സ്, സി​പി​ഒ​മാ​രാ​യ സു​നീ​ഷ്, അ​ഭി​ലാ​ഷ്, ബി​ജു, ബേ​സി​ൽ, ഷി​ജോ​മോ​ൻ, സ​ഞ്ജു, ബേ​ബി​ൻ, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.