ബൈ​ക്ക് മോ​ഷ​ണം: ഒ​രാ​ൾ പിടിയിൽ
Friday, October 18, 2024 3:34 AM IST
നെടു​ങ്ക​ണ്ടം: മൂ​ന്നം​ഗ ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ളെ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക്‌ ശേ​ഷം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ പു​ന്ന​പ്ര പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്യാ​മാ​ണ് (26) അ​റ​സ്റ്റി​ലാ​യ​ത്.
ജൂ​ലൈ മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ സം​ഘം നെ​ടു​ങ്ക​ണ്ട​ത്തെ യ​മ​ഹ ഷോ​റൂ​മി​ൽ നി​ന്നാ​ണ് ബൈ​ക്ക്‌ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്.


നെ​ടു​ങ്ക​ണ്ടം സി​ഐ ജെ​ർ​ലി​ൻ വി. ​സ്‌​ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ ഹ​രി​കു​മാ​ർ, സ​നീ​ഷ്, സ​ബീ​ർ​ഖാ​ൻ, വി.​കെ.​ അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോടതി റി​മാ​ൻ​ഡു ചെ​യ്തു.