വെ​യി​റ്റിം​ഗ് ഷെ​ഡ് മ​നോ​ഹ​ര​മാ​ക്കി ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ
Friday, October 18, 2024 3:34 AM IST
ക​രി​ങ്കു​ന്നം: കാ​ടും പ​ട​ലും പി​ടി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​യി​ന്‍റു ചെ​യ്ത് ഭം​ഗി​യാ​ക്കി. ക​രി​ങ്കു​ന്നം പ്ലാ​ന്‍റേ​ഷ​ൻ ക​വ​ല​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി​യ​ത്.

പാ​ത​യു​ടെ വി​ക​സ​നം വ​ന്ന​തോ​ടെ റോ​ഡ് നി​ര​പ്പി​ൽനി​ന്നും താ​ഴെ​യാ​യ​തോ​ടെ​യാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത്. കാ​ടും പ​ട​ലും ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ൾ വാ​സ​മു​റ​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​രും ഇ​വി​ടെ ക​യ​റാ​താ​യി.


മ​ഴ​യും വെ​യി​ലു​മേ​റ്റ് യാ​ത്ര​ക്കാ​ർ വ​ഴി​യോ​ര​ത്ത് ബ​സ് കാ​ത്തുനി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി കാ​ടുവെ​ട്ടി വൃ​ത്തി​യാ​ക്കി​യ​ത്. ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് ക​യ​റാ​ൻ പ​ടി​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ക​യും ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ടൈ​ലു​ക​ൾ പാ​കു​ക​യും ചെ​യ്തു.