കട്ടപ്പനയിൽ സ്റ്റോറിൽനിന്ന് 300 കിലോ ഏലക്ക മോഷ്ടിച്ചു
1461535
Wednesday, October 16, 2024 6:20 AM IST
കട്ടപ്പന: കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റിൽനിന്ന് 300 കിലോ ഉണക്ക ഏലക്ക മോഷ്ടാക്കൾ അപഹരിച്ചു. ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്റ്റോർ പൂട്ടി തൊഴിലാളികൾ പോയിരുന്നു. തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സ്റ്റോർ റൂമിന്റെ മുകളിലത്തെ നിലയിൽ കയറിയ ശേഷം മേൽക്കൂരക്കും ഭിത്തിക്കും ഇടയിലുള്ള ഭാഗത്തുകൂടി ഉള്ളിൽ കയറിയ മോഷ്ടാക്കൾ രണ്ട് വാതിലുകളും പൂട്ടും തകർത്താണ് സ്റ്റോർ റൂമിൽ പ്രവേശിച്ചത്.
ആറോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്കയാണ് അപഹരിച്ചത്. സ്റ്റോർ റൂമിന് കേട് പാടുകൾ ഉണ്ടായിട്ടുമുണ്ട്. പോലീസിൽ പരാതി നൽകിയതനുസരിച്ച് ഡോഗ് സ്വാഡും വിരൽ അടയാള വിദഗ്ധരും പരിശോധന നടത്തി.