പ്ര​തി​ഷേ​ധസം​ഗ​മം 26ന് ​ ചെ​റു​തോ​ണി​യി​ൽ
Friday, October 18, 2024 3:34 AM IST
ചെറു​തോ​ണി: ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ് ന​ട​ത്തി​വ​രു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​ചെ​റു​തോ​ണി​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ സ​മ​രം ന​ട​ത്തും.

ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, സി​എ​ച്ച്ആ​ർ ഭൂ​മി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ന​യം അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യജീ​വി ശ​ല്യം ത​ട​യാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക,

മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക, മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 12000 കോ​ടി രൂ​പ​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജി​ന് പ​ണം അ​നു​വ​ദി​ക്കു​ക, ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ളു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള​ളു​ക, ക​ർ​ഷ​ക-​ക​ർ​ഷ​കത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​നു​ക​ൾ 5,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​ക,


ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, ജി​ല്ലാ ആ​സ്ഥാ​ന​വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ക, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കിത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് സ​മ​രം.