ഞാ​റു​ന​ടീ​ൽ മ​ഹോ​ത്സ​വം
Wednesday, October 16, 2024 11:29 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഹോ​ളി ക്വീ​ൻ​സ് യു​പി സ്കൂ​ളി​ൽ ഞാ​റു​ന​ടീ​ൽ മ​ഹോ​ത്സ​വം ന​ട​ത്തി. കൃ​ഷി രീ​തി​ക​ൾ പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ മു​റ്റ​ത്ത് വ​യ​ലുണ്ടാ​ക്കി ഞാ​റ്റ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജെ​ഫി​ൻ ഞാ​റു​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി തോ​മ​സ് സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ളി​ലെ കു​ട്ടി ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.