കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ
Friday, October 18, 2024 3:19 AM IST
ഇ​ടു​ക്കി: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള​കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളാ​യ കെ​എ​സ്‌യു​വും എ​സ്എ​ഫ്ഐ​യും രം​ഗ​ത്ത്. ആ​റു​ കോ​ള​ജു​ക​ളി​ൽ വി​ജ​യം നേ​ടി​യ​താ​യി കെ​എ​സ്‌​യു അ​വ​കാ​ശ​പ്പെ​ട്ട​പ്പോ​ൾ 22 കോ​ള​ജു​ക​ളി​ൽ വി​ജ​യി​ച്ച​താ​യി എ​സ്എ​ഫ്ഐ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ കെ​എ​സ‌്‌​യു​വി​നു മു​ന്നേ​റ്റമുണ്ടാ​യ​താ​യി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ആ​റു കോ​ള​ജ് യൂ​ണി​യ​ൻ സാ​ര​ഥ്യം കെ​എ​സ‌്‌​യു​ തി​രി​ച്ചു​പി​ടി​ച്ചു. അ​ഞ്ചി​ട​ത്ത് യൂ​ണി​യ​ൻ നി​ല​നി​ർ​ത്തി. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, അ​ടി​മാ​ലി കാ​ർ​മ​ൽ​ഗി​രി കോ​ള​ജ്, പു​റ്റ​ടി ഹോ​ളി ക്രോ​സ് കോ​ള​ജ്, മു​ല്ല​ക്കാ​നം സാ​ൻ​ജോ കോ​ള​ജ്, അ​ടി​മാ​ലി എം​ബി കോ​ളജ്, പൂ​പ്പാ​റ ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​എ​സ‌്‌​യു ഭ​ര​ണം പി​ടി​ച്ച​ത്.

പാ​വ​നാ​ത്മ കോ​ള​ജ് മു​രി​ക്കാ​ശേ​രി, മാ​ർ​സ്ലീ​വ കോ​ള​ജ് രാ​ജ​മു​ടി, ഐ​എ​ച്ച്ആ​ർ​ഡി നെ​ടു​ങ്ക​ണ്ടം, ജെ​പി​എം കോ​ള​ജ് ല​ബ്ബ​ക്ക​ട, അ​ൽ അ​സ്ഹ​ർ ബി​എ​ഡ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി.

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ ഉ​ൾ​പ്പെടെ നാ​ല് സീ​റ്റു​ക​ളും മു​ട്ടം ഐ​എ​ച്ച്ആ​ർ​ഡി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ മൂ​ന്ന് സീ​റ്റു​ക​ളും നേ​ടി.


ജി​ല്ല​യി​ൽ എ​സ്എ​ഫ്ഐ 22 കോ​ള​ജു​ക​ളി​ൽ വി​ജ​യി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു. മൂ​ന്നാ​ർ ഗ​വ. കോ​ള​ജ്, തൂ​ക്കു​പാ​ലം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ ആ​ർ​ട്സ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി, രാ​ജ​കു​മാ​രി എ​ൻ​എ​സ്എ​സ്, രാ​ജാ​ക്കാ​ട് എ​സ്എ​സ്എം, നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ്, മ​റ​യൂ​ർ ഐ​എ​ച്ച്ആ​ർ​ഡി, കു​ട്ടി​ക്കാ​നം ഐ​എ​ച്ച്ആ​ർ​ഡി, കു​മ​ളി ബി​എ​ഡ് കോ​ള​ജ്, പാ​ന്പ​നാ​ർ എ​സ്എ​ൻ, തൊ​ടു​പു​ഴ സി​ടി​ഇ കോ​ളേ​ജു​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

തൊ​ടു​പു​ഴ കോ -ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്, ക​ട്ട​പ്പ​ന ജെ​പി​എം കോ​ള​ജ്, ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ്, മൂ​ന്നാ​ർ ഗ​വ. കോ​ള​ജ്, രാ​ജ​കു​മാ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ്, മു​ട്ടം ഐ​എ​ച്ച്ആ​ർ​ഡി, തൊ​ടു​പു​ഴ കോ-ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ള​ജ്, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു.