ശ​ന്പ​ള ബി​ല്ല്: ഉത്തരവ് പിൻവലിക്കണം
Friday, October 18, 2024 3:41 AM IST
തൊ​ടു​പു​ഴ: എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ബി​ല്ലു​ക​ൾ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന അ​സി. ​സെ​ക്ര​ട്ട​റി കെ.​ടി.​ തോ​ബി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് രാ​ജ​ൻ, സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു ചാ​ക്കോ, സെ​ക്ര​ട്ട​റി എ​സ്.​ സൗ​മ്യ, എം.​ടി.​ രാ​ജേ​ഷ്, സ​ണ്ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: എ​യ്ഡ​ഡ് സ്കൂ​ൾ കോ​ള​ജ് മേ​ധാ​വി​ക​ൾ ട്ര​ഷ​റി​യി​ലേ​ക്ക് നേ​രി​ട്ട് സ​മ​ർ​പ്പി​ച്ചു​വ​ന്നി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള ബി​ല്ലു​ക​ൾ അ​ധി​കാ​രി​ക​ൾ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യു​ക,


ധ​ന​വ​കു​പ്പി​ന്‍റെ ക​രി​നി​യ​മം പി​ൻ​വ​ലി​ക്കു​ക, ഗ​വ​ൺ​മെ​​ന്‍റ് എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രേ നി​യ​മ​വും തു​ല്യ​നീ​തി​യും ന​ട​പ്പി​ലാ​ക്കു​ക, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെപിപിഎ​ച്ച്എ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ദീ​പു ജേ​ക്ക​ബ്, സി​ജി ജയിം​സ്, സി​ബി കോ​ട്ടു​പ്പ​ള്ളി, മാ​ത്യു ജോ​സ​ഫ്, ഷാ​ർ​ജ​റ്റ് ജോ​സ്, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, പി.എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.