റ​വ​ന്യു ജി​ല്ലാ കാ​യി​കമേ​ള നെ​ടു​ങ്ക​ണ്ട​ത്ത്
Friday, October 18, 2024 3:34 AM IST
നെടു​ങ്ക​ണ്ടം: 17-ാ​മ​ത് ഇ​ടു​ക്കി റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള 21, 22, 23 തീ​യ​തി​ക​ളി​ല്‍ നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ, അ​ടി​മാ​ലി, അ​റ​ക്കു​ളം, ക​ട്ട​പ്പ​ന, മൂ​ന്നാ​ര്‍, പീ​രു​മേ​ട് സ​ബ് ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി 2500ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.

22ന് ​രാ​വി​ലെ ഏ​ഴി​ന് മു​ണ്ടി​യെ​രു​മ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍നി​ന്നു നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​രം ആ​രം​ഭി​ക്കും. ജി​ല്ലാത​ല മ​ത്സ​ര​ങ്ങ​ള്‍ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

നെ​ടു​ങ്ക​ണ്ടം എ​സ്ഡി​എ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഗ​വ. സ്‌​കൂ​ള്‍, പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും താ​മ​സസൗ​ക​ര്യം ഒ​രു​ക്കും. ദി​വ​സേ​ന ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.


കാ​യി​ക​മേ​ള​യു​ടെ വി​ളം​ബ​ര ജാ​ഥ ഇ​ന്ന് ര​ണ്ടി​ന് നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ല്‍നി​ന്നാ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ക്കും. 21ന് ​രാ​വി​ലെ 10.30ന് ​എം.​എം. മ​ണി എം​എ​ല്‍​എ കാ​യി​ക​മേ​ള​യും 23ന് ​വൈ​കു​ന്നേ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു സ​മാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​യി​കമേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​താ​യി ഇ​ടു​ക്കി റ​വ​ന്യു ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി ഇ.​ജെ. ഫ്രാ​ന്‍​സി​സ്, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​മി ലാ​ലി​ച്ച​ന്‍, നെ​ടു​ങ്ക​ണ്ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ അ​ല്ലി എ​സ്. ച​ന്ദ്ര​ന്‍,

നെ​ടു​ങ്ക​ണ്ടം സ​ബ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി കി​ഷോ​ര്‍ പി. ​ഗോ​പി​നാ​ഥ്, സ്‌​പോർട്‌​സ് അ​സോ​സി​യേ​ഷ​ന്‍ സി​ഇ​ഒ സൈ​ജു ചെ​റി​യാ​ന്‍, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ബി​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.