ക​ർ​ഷ​ക​ർക്കു ദുരിതം വിതച്ച് കാ​ട്ടു​പ​ന്നി​കൾ
Friday, October 18, 2024 3:34 AM IST
ഉപ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്. തോ​ണി​ത്ത​ടി ചെ​മ്പ​ൻ​കു​ളം സി.​ജി.​ ബാ​ബു, മ​ണ്ണാ​ർ​മ​റ്റം ബേ​ബി​ച്ച​ൻ, പു​തു​മ​ന​യി​ൽ അ​ബി , ചെ​മ്പ​ൻ​കു​ളം ബി​ജു, മു​ല്ലൂ​രാ​ത്ത് ജോ​സ് തു​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്.

ബാ​ബുി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 50 ഏ​ത്ത​വാ​ഴ​യും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ന​ശി​പ്പി​ച്ചു. ഏ​ലം, കു​രു​മു​ള​ക്, ചേ​മ്പ്, ചേ​ന, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ കൊ​ടുംവേ​ന​ലി​ൽ കൃ​ഷി ന​ശി​ച്ച പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പു​ന​ർ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്.


പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യ​ത്. വേ​ന​ലി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​വ​ർ​ക്ക് 30,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള സ​ഹാ​യ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. ഇ​വ​രെ​ല്ലാം ക​ട​ബാ​ധ്യ​ത മൂ​ലം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തിസ​ന്ധി​യി​ലു​മാ​ണ്. അ​തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം മൂ​ലം നിലവിലുള്ള കൃ​ഷി​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത്.