ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട വ​യോ​ധി​ക​ന് പ​രി​ക്കേറ്റു
Friday, October 18, 2024 3:34 AM IST
ഉപ്പു​ത​റ: ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട ആ​ദി​വാ​സി വ​യോ​ധി​ക​ൻ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റു. ക​ണ്ണം​പ​ടി കൊ​ല്ല​ത്തി​ക്കാ​വ് പു​ന്ന​യ്ക്ക​ൽ കു​ഞ്ഞു​കൃ​ഷ്ണനാണ് (61) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​ മെ​ംബ​ർ ക​വ​ല​യി​ലെ വ​നംവ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

ആ​ന പോ​യെ​ന്നു ഉ​റ​പ്പാ​ക്കി​യ ശേ​ഷം അ​വി​ടെനി​ന്നു ര​ക്ഷ​പ്പെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ അ​ഭ​യം തേ​ടി. ഇ​വി​ടെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗാ​ർ​ഡു​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കി​ഴു​കാ​നം സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി.