വാളക്കയം കടവിൽ മാലിന്യം തള്ളി
1544866
Wednesday, April 23, 2025 11:57 PM IST
ചിറക്കടവ്: വാളക്കയം കടവിൽ ചാക്കിൽക്കെട്ടി മാലിന്യം തള്ളിയ നിലയിൽ. ചിറക്കടവിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാഴ്വസ്തുക്കളടങ്ങിയ മാലിന്യം ചാക്കിൽക്കെട്ടി തള്ളിയിരിക്കുന്നത്.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്നാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പാഴ്വസ്തുക്കൾ പരിശോധിച്ചപ്പോൾ കിട്ടിയ മേൽവിലാസം കാഞ്ഞിരപ്പള്ളിയിലേതാണെന്നും മറ്റു തെളിവുകൾ കൂടി ശേഖരിച്ചതിനുശേഷം മാലിന്യം തള്ളിയവരെ കണ്ടുപിടിച്ച് അധികൃതർക്ക് കൈമാറുമെന്നും നാട്ടുകാർ പറഞ്ഞു.
മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.