മഹാസംഗമ ദിനത്തില്‍ മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധ സംഗമം
1545082
Thursday, April 24, 2025 6:56 AM IST
മാടപ്പള്ളി: സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് മഹാസംഗമം സംഘടിപ്പിക്കുന്ന 29ന് രാവിലെ പത്തിന് മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍വിരുദ്ധ സമരപ്പന്തലില്‍ പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നു.
നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍, പ്രതിഷേധിച്ചതിന്റെ പേരില്‍ കേസുകളില്‍ അകപ്പെട്ടവര്‍, പോലീസ് മര്‍ദനത്തിനിരയായവര്‍ തുടങ്ങി സമരാനുഭാവികളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ പറഞ്ഞു.