എംജി സര്‍വകലാശാലയില്‍ മികവിന്റെ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും
1544562
Tuesday, April 22, 2025 11:47 PM IST
കോട്ടയം: എംജി സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് സര്‍വകലാശാലാ അസംബ്ലി ഹാളില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. രാജന് വര്‍ഗീസ്, വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, അഡ്വ. പി.ബി. സതീഷ് കുമാര്‍, രജിസ്ട്രാര്‍ ബിസ്മി ഗോപാലകൃഷ്ണന്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, പഞ്ചായത്തംഗം ജോഷി ഇലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിക്കും. ഭാഭാ ആണവ ഗവേഷണകേന്ദ്രം എംജി സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് നോളജ് ആന്‍ഡ് റൂറല്‍ ടെക്നോളജി ഇംപ്ലിമെന്റേഷന്‍ സെന്ററിന്റെ (അകൃതി) ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.