കീഴൂര്‍ ഭഗവതീ ക്ഷേത്രത്തിൽ പാനമഹോത്സവത്തിനു തുടക്കം
1545074
Thursday, April 24, 2025 6:56 AM IST
കടുത്തുരുത്തി: കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ പാനമഹോത്സവത്തിന് തുടക്കമായി. ഇന്ന് ചെറിയപാന നടക്കും. പത്താമുദയ ദിവസമായ ഇന്നലെ രാത്രി പാന ആചാര്യന് കാരിക്കുന്നത്ത് ഇല്ലം കെ.ഡി. പത്മനാഭന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന അരിയേറ് പാനയോടെയാണ് പാന ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങിയത്.
ഇന്ന് ചെറിയപാന ദിവസം രാവിലെ 6.30ന് ഭാഗവതപാരായണം, എട്ടിന് വേലന്‍പാട്ട്, 11.30ന് ചെറിയപാന, വൈകുന്നേരം നാലിന് ഇളംപാന. നാളെ രാവിലെ 6.30ന് വിവിധ കരകളില്‍നിന്ന് കുംഭകുടം, താലപ്പൊലി ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും.
12ന് ഉച്ചപൂജ, തുടര്‍ന്ന് വലിയപാന, 12.15ന് ക്ഷേത്രം മേല്‍ശാന്തി ദീപപ്രോജ്വലനം നടത്തും, തുടര്‍ന്ന് വലിയപാന കഞ്ഞി, 4.30ന് ഇളംപാന, തുടര്‍ന്ന് ഒറ്റത്തൂക്കം, രാത്രി ഏഴിന് കോല്‍കളി, 12ന് ഗരുഡന്‍തൂക്കം വരവ്, 26നു രാവിലെ 11-ന് കുരുതി.