വയോധികൻ കാറിടിച്ചു മരിച്ചു
1544530
Tuesday, April 22, 2025 10:47 PM IST
വടക്കേക്കര: തുരുത്തി പുന്നമൂട് ജംഗ്ഷനിൽ വഴിയിലൂടെ നടന്നുപോകവേ വയോധികൻ കാറിടിച്ചു മരിച്ചു. അരിക്കത്തില്താഴ ബാബു ഗോപാലന് (63) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.
ബാബുവിനെ ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: തങ്കച്ചി. മക്കള്‍: കണ്ണന്, പ്രീതി, പ്രതീഷ്. മരുമകന്: രാജീവ്. സംസ്കാരം ഇന്ന് 11ന് ആനന്ദാശ്രമം ശ്മശാനത്തില്‍.