ദിലീപ് കുമാര്‍ മുഖര്‍ജിയെ അനുസ്മരിച്ചു
1544800
Wednesday, April 23, 2025 7:03 AM IST
കോട്ടയം: ഗ്രാമീണ ബാങ്ക് എംപ്ലോയിസ് യൂണിയന്/ഓഫീസേഴ്സ് യൂണിയന്, ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദിലീപ് കുമാര്‍ മുഖര്‍ജിയെ അനുസ്മരിച്ചു. എഐആര്‍ ആര്ബിഇഎയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു മുഖര്‍ജി.
എകെബിആര്‍എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെജിബിആര്‍എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ. ആര്. നാരായണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
എം.ആര്. നിതീഷ്, എബിന് എം. ചെറിയാന്, കെജിബിഒയു സംസ്ഥാന പ്രസിഡന്റ് ടി.ജി. അനൂപ്, എകെബിആര്‍എഫ് ജില്ലാ പ്രസിഡന്റ് സി. നാരായണന് രമ്യാരാജ്, സി. ലക്ഷ്മി, യു. അഭിനന്ദ്, വി.പി. ശ്രീരാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.